Thursday, November 25, 2010

സ്‌പെക്‌ട്രം

സ്‌പെക്‌ട്രം: പാര്‍ലമെന്റ്‌ നടപടികള്‍ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ സംയുക്‌ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ട്‌ പാര്‍ലമെന്റിന്റെ ഇതു സഭകളിലും ഇന്നും ബഹളം. ഇതേ തുടര്‍ന്ന്‌ സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു. രാവിലെ സഭ ആരംഭിച്ചയുടന്‍ മുംബൈ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഏറ്റുമുട്ടലിനിടെ വീരമൃത്യൂവരിച്ച സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും സഭകള്‍ ആദരാജ്‌ഞലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ ചോദ്യോത്തര വേളയിലേക്ക്‌ കടന്നതോടെ ഇരുസഭകളിലും പ്രതിപക്ഷം ബഹളവുമായി നടുക്കളത്തിലിറങ്ങുകയായിരുന്നു. ഇതു 11-ാം ദിവസമാണ്‌ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട്‌ സഭാ നടപടികള്‍ തടസ്സപ്പെടുന്നത്‌

===================================================

No comments:

Post a Comment