Monday, September 20, 2010

വയലാര്‍ രവി സപ്തംബര്‍ 22ന് ജിദ്ദയില്‍
Posted on: 15 Sep 2010

ജിദ്ദ: മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി സപ്തംബര്‍ 22ന് ജിദ്ദയിലെത്തും. രണ്ട് ദിവസം ജിദ്ദയില്‍ തങ്ങുന്ന മന്ത്രി 24ന് തലസ്ഥാനമായ റിയാദും സന്ദര്‍ശിക്കും.

ജിദ്ദയിലും റിയാദിലുമുള്ള ഇന്ത്യന്‍ സമൂഹവുമായി മന്ത്രിയ്ക്ക് കൂടികാഴ്ചയ്ക്കുള്ള അവസരങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ ഒരുക്കും. എന്നാല്‍, സൗദി മേധാവികളുമായുള്ള വയലാര്‍ രവിയുടെ ചര്‍ച്ചകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര മന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലെ വിശദമായ പരിപാടികള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഹമ്മദ് ബാബ സപ്തംബര്‍ 22ന് ഇവിടെ തിരിച്ചെത്തിയ ശേഷമേ പ്രഖ്യാപിക്കുകയുള്ളൂ എന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

സൗദി തൊഴില്‍ മന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന്റെ സൗദി മേധാവികളുമായുള്ള കൂടിക്കാഴ്ച്ചകെളല്ലാം ജിദ്ദയില്‍ വെച്ചാണ്. പല മന്ത്രിമാരും മറ്റ് പ്രധാനികളും ഈദ് ആഘോഷത്തിന് ശേഷം ഇപ്പോഴും ജിദ്ദയില്‍ തന്നെയാണുള്ളത്. കേന്ദ്ര മന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം സൗദി ദേശീയ ദിനം ആണ്. അപ്രകാരം, മന്ത്രി രവി റിയാദില്‍ എത്തുന്നത് സൗദി ഔദ്യോഗിക ഒഴിവു ദിവസമായ വെള്ളിയാഴ്ചയാണ്.

വിവിധ കൂടികാഴ്ച്ചകളും കോണ്‍സുലേറ്റ് വളപ്പില്‍ വെച്ചുള്ള പൊതു സ്വീകരണവും ഒരുക്കുന്നുണ്ട്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് വയലാര്‍ രവി ജിദ്ദയില്‍ വരുന്നത്.

അക്ബര്‍ പൊന്നാനി  (mathrubhumi)

No comments:

Post a Comment