Monday, September 20, 2010

Pravasi Varthakal

റിയാദില്‍ കാണാതായ രതീഷിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതം
Posted on: 18 Sep 2010

റിയാദ്: മൂന്ന് മാസം മുമ്പ് റിയാദില്‍ കാണാതായ മലപ്പുറം മമ്പാട് സ്വദേശി രതീഷിനെ കണ്ടെത്താന്‍ നാട്ടിലുള്ള കുടുംബവും സൗദിയിലെ ബന്ധുക്കളും കേളി കലാസാംസ്‌കാരിക വേദിയുടെ സഹായം തേടി. ഒരു വര്‍ഷം മുമ്പ് സൗദിയിലെത്തിയ മമ്പാട് തൃക്കേക്കുത്ത് കാഞ്ഞിരംപാടം കല്പകത്ത് വീട്ടില്‍ രതീഷ്(26) കാണാകുന്നതിന് മുമ്പ് വരെ കുടുംബവുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടിരുന്നു.

റിയാദിലെ ഒരു നിര്‍മാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു രതീഷ്. മാസങ്ങളായി ശമ്പളം മുടങ്ങിയപ്പോള്‍ രതീഷ് അടക്കമുള്ള തൊഴിലാളികള്‍ പ്രതിഷേധിച്ചു. ജോലിയെടുക്കാന്‍ വിസമ്മതിച്ച ചില തൊഴിലാളികളെ കമ്പനി നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയും, രതീഷ് അടക്കമുള്ളവര്‍ ശമ്പള കുടിശ്ശിക തീര്‍ത്തുകൊടുക്കാമെന്ന ഉറപ്പിന്‍മേല്‍ ജോലി പുന:രാരംഭിക്കുകയും ചെയ്തു. എന്നാല്‍ ജോലി തുടര്‍ന്ന രതീഷിന് വീണ്ടും ശമ്പളം നല്‍കാതെയായപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നിത്യചിലവിനായി ബത്ഹയിലെ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് രതീഷിന്റെ ബന്ധുവായ ചന്ദ്രന്‍ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് രതീഷ് വീട്ടിലേയ്ക്ക് അവസാനമായി വിളിച്ചത്. അതിന് ശേഷം മൊബൈല്‍ സിച്ച് ഓഫ് ആണ്.

രതീഷിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ മധു സൂദനന്‍-0508462987, സുഭാഷ്-0541329540, ചന്ദ്രന്‍-0590924276 എന്നിവരുമായി ബന്ധപ്പെടണം
.
=====================================================

No comments:

Post a Comment