Monday, September 20, 2010

Pravasi Varthakal

റിയാദില്‍ വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു
Posted on: 20 Sep 2010

എടക്കര: എടക്കര സ്വദേശി റിയാദില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. കരുനെച്ചി എലഞ്ഞിമറ്റത്തില്‍ സണ്ണി കുര്യന്‍ (43) ആണ് റിയാദിന് സമീപമുള്ള ബിക്ഷയില്‍ മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. ഓട്ടോ ഇലക്ട്രിക്കല്‍ തൊഴിലാളിയായിരുന്നു. വീടിന്റെ ഒരു ഭാഗത്ത് സണ്ണി മുയലുകളെ വളര്‍ത്തിയിരുന്നു. മുയലുകള്‍ക്ക് തീറ്റകൊടുക്കുന്നതിന് ഇടയില്‍ മുറിയിലുണ്ടായിരുന്ന കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടം സംഭവിച്ചത്.

കൂടെ താമസിക്കുന്ന പാക്കിസ്താന്‍ സ്വദേശിയായ യുവാവാണ് സണ്ണിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന സണ്ണി നാലു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ഡിസംബറില്‍ അവധിക്ക് വരാന്‍ തീരുമാനിച്ചിരുന്നതാണ്. ഭാര്യ: ബീന. മക്കള്‍: ജറില്‍ സണ്ണി, ജോസ്‌ന സണ്ണി. പിതാവ്: പരേതനായ കുര്യന്‍. മാതാവ്: റാഹേലമ്മ. സഹോദരങ്ങള്‍: ജോയി (കൗക്കാട്), തമ്പി (എരുമമുണ്ട), ബാബു, മോളി, ഡോളി, കുഞ്ഞുമോള്‍ (എല്ലാവരും ഗൂഡല്ലൂര്‍), കുഞ്ഞമ്മ (ഉപ്പട), ഷേര്‍ലി (മുരിങ്ങമുണ്ട). (mathrubumi)

No comments:

Post a Comment