Friday, April 2, 2010

ഫോണ് വിളി സൗജന്യമാകാന് പോകുന്നു
Posted on: 31 Mar 2010


വാഷിങ്ടണ്: ഇന്ത്യയില് ടെലിഫോണ് കോളുകള് അധികം വൈകാതെ സൗജന്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടെലിക്കമ്മ്യൂണിക്കേഷന് സഹമന്ത്രി സച്ചിന് പൈലറ്റ്. വാഷിങ്ടണില് യു.എസ്-ഇന്ത്യ ബിസിനസ്സ് കൗണ്‍സിലിന്റെ സെമിനാറില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിന് പൈലറ്റ്. കോളുകള് സൗജന്യമാകുന്നതോടെ ടെലിഫോണ് കമ്പനികള്‍ക്ക് വരുമാനത്തിന് മറ്റ് മാര്‍ഗങ്ങള് തേടേണ്ടി വരും.

കടുത്ത മത്സരത്തെ അതിജീവിച്ച് നിലനില്‍ക്കാന് ഡാറ്റാ ട്രാന്‍സ്ഫര് തുടങ്ങിയ സേവനങ്ങളിലൂടെ വരുമാനമുണ്ടാക്കാന് കമ്പനികള് ശ്രമിക്കേണ്ടിവരും. ഇപ്പോള് തന്നെ നിരക്ക് വളരെ കുറവാണെന്ന് വിവിധ കമ്പനികള് പരാതിപ്പെടുന്നുണ്ട്. എന്നാല് കോളുകള്‍ക്ക് ചാര്‍ജില്ലാതാകുന്ന കാലം തന്നെ അധികം വിദൂരമല്ല. ഡാറ്റാ ട്രാന്‍സ്ഫര് സേവനങ്ങളിലൂടെ ഉപഭോക്താക്കള് പണമുണ്ടാക്കാന് തുടങ്ങുന്ന കാലവും ആസന്നമാണ്-ഇതെല്ലാം ഇപ്പോഴത്തെ കണക്കുകൂട്ടലുകളാണ്. എന്നാല് ഇതിലേക്ക് കാര്യങ്ങള് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment