Saturday, April 16, 2011


കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ 20.61 കോടിയുടെ മദ്യം‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ്‌ സമാപന ദിവസമായ ഏപ്രില്‍ 11-ന്‌ സംസ്‌ഥാനത്ത്‌ വിറ്റഴിച്ചത്‌ 20.61 കോടി രൂപയുടെ മദ്യം.

സാധാരണ ദിവസത്തെ അപേക്ഷിച്ച്‌ 1.5 കോടിയുടെ അധിക കച്ചവടമാണ്‌ നടന്നത്‌. കൊട്ടിക്കലാശം കൊഴിപ്പിക്കുന്നതിനു പുറമേ പിന്നീടുള്ള രണ്ടു ദിവസം മദ്യശാലകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചതുമാണ്‌ കച്ചവടം വര്‍ദ്ധിപ്പിച്ചത്‌.

റം ആണ് ഏറ്റവും അധികം വിറ്റഴിച്ച ഇനം.

അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചത്‌ 6,730 കേടി രൂപയുടെ വിദേശമദ്യമാണ്‌. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതുവഴി സര്‍ക്കാരിന്‌ ലഭിച്ചത്‌ 5239 കോടിയുടെ എക്‌സൈസ്‌ വരുമാനമാണെന്നും കണക്ക്‌ സൂചിപ്പിക്കുന്നു
.
(mangalam)
=================================================

No comments:

Post a Comment