Sunday, November 21, 2010

Asian Games.



പ്രീജ ശ്രീധരന് സ്വര്‍ണം

പ്രീജ ശ്രീധരന് സ്വര്‍ണം
ഗ്വാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ മലയാളക്കരക്ക് അപ്രതീക്ഷിത സ്വര്‍ണം. വനിതകളുടെ പതിനായിരം മീറ്ററില്‍ മലയാളിതാരം പ്രീജ ശ്രീധനാണ് അപ്രതീക്ഷിതമായി ഇന്ത്യയുടെ നാലാം സ്വര്‍ണം നേടിയത്. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാന്‍ കഴിയാതിരുന്ന പ്രീജയില്‍ വലിയ പ്രതീക്ഷകളൊന്നും ഇന്ത്യക്കുണ്ടായിരുന്നില്ല. ജപ്പാന്‍ ഓട്ടക്കാരികളെ ഏറെ പിന്നിലാക്കിയാണ് പ്രീജ സ്വര്‍ണം നേടിയത്.
ഇതേയിനത്തില്‍  വെള്ളിയും ഇന്ത്യക്ക് ലഭിച്ചു. കവിത റാവത്തിനാണ് വെള്ളി. ഇന്ത്യക്ക് ഇപ്പോള്‍ നാലു സ്വര്‍ണ മെഡല്‍ ആയി.
3000 മീറ്റര്‍ സ്‌റ്റീപ്പിള്‍ ചെയ്‌സ്: സുധാ സിംഗിന്‌ സ്വര്‍ണം

ഗ്വാങ്‌ഷു: ഏഷ്യന്‍ ഗെയിംസ്‌ 3,000 മീറ്റര്‍ സ്‌റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ സുധാ സിംഗിന്‌ സ്വര്‍ണം. ചൈനയുടെ യുആന്‍ ജിന്‍ രണ്ടാമതെത്തി.



ഏഷ്യന്‍ ഗെയിംസ്‌ ഹോക്കി: ഇന്ത്യയ്‌ക്കു ജയം
===
ഗ്വാങ്‌ഷു: ഏഷ്യന്‍ ഗെയിംസ്‌ ഹോക്കി ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്‌ ഇന്ത്യന്‍ ജയം. ഇതോടെ ഗ്രൂപ്പ്‌ ബിയില്‍ ഇന്ത്യ ഒന്നാമതെത്തി. സന്ദീപ്‌ സിംഗ്‌(രണ്ടു ഗോളുകള്‍) രാജ്‌പാല്‍ സിംഗ്‌ എന്നിവരാണ്‌ ഇന്ത്യയ്‌ക്കായി ഗോളുകള്‍ നേടിയത്‌ . 
==================================
ഏഷ്യാഡ്‌ : സാനിയയ്‌ക്കു വെങ്കലം

ഗ്വാങ്‌ഷു: ഏഷ്യന്‍ ഗെയിംസ്‌ ടെന്നീസില്‍ ഇന്ത്യയുടെ സാനിയ മിര്‍സയ്‌ക്കു വെങ്കലം. സെമി ഫൈനലില്‍ ഉസ്‌ബെക്ക്‌ താരം അക്‌ഗുള്‍ അമന്‍മുറദോവയാണ്‌ സാനിയയെ പരാജയപ്പെടുത്തിയത്‌ . സ്‌കോര്‍: 6-7, 6-3, 6-4.

================================================


ഏഷ്യന്‍ ഗെയിംസ്‌: ഗോള്‍ഫില്‍ അപ്രതീക്ഷിത വെള്ളി; സ്‌നൂക്കറില്‍ വെങ്കലം

ഗ്വാങ്‌ഷൂ: ഏഷ്യന്‍ ഗെയിംസ്‌ ഗോള്‍ഫില്‍ ഇന്ത്യക്ക്‌ ഇന്നലെ അപ്രതീക്ഷിത വെള്ളി. പുരുഷന്മാരുടെ ടീമിനത്തിലാണ്‌ ഇന്ത്യ വെള്ളി കരസ്‌ഥമാക്കിയത്‌.

ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇത്രയും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പ്രതികരിച്ചത്‌. രാജ്യാന്തര ഗോള്‍ഫ്‌ താരം റഷീദ്‌ ഖാന്റെ മികവിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.

റഷീദ്‌ ഖാന്‌ പുറമേ അഭിനവ്‌ ലോഹന്‍, അഭിജിത്‌ സിങ്‌ ചദ്ദ, രാഹുല്‍ ബജാജ്‌ എന്നിവരടങ്ങിയ ടീമാണ്‌ 874 പോയിന്റോടെ വെള്ളി നേടിയത്‌. നിലവിലുള്ള ചാമ്പ്യന്മാരായ ദക്ഷിണ കൊറിയ സ്വര്‍ണവും ചൈനീസ്‌ തായ്‌പേയ്‌ വെങ്കലവും സ്വന്തമാക്കി. ടീം ഇന്ത്യയില്‍ മികച്ച വ്യക്‌തിഗത പ്രകടനവുമായി റഷീദ്‌ ഖാനാണ്‌ തിളങ്ങിയത്‌. വ്യക്‌തിഗത വിഭാഗത്തില്‍ നാലാം സ്‌ഥാനത്തെത്തിയ ഖാന്റെ സ്‌കോര്‍ 3 അണ്ടര്‍ 285 ആണ്‌. അഭിനവ്‌ (3 ഓവര്‍ 291), രാഹുല്‍ ബജാജ്‌, (22 ഓവര്‍ 310) എന്നിവരുടേതാണ്‌ മറ്റ്‌ മികച്ച സ്‌കോറുകള്‍. ഇവരുടെ പ്രകടനമാണ്‌ ഇന്ത്യക്കു വെള്ളി സമ്മാനിച്ചത്‌. വ്യക്‌തിഗത മത്സരത്തിന്റെ നാലാം റൗണ്ടിലെ മോശം ഷോട്ടാണ്‌ റഷീദ്‌ ഖാന്‌ വ്യക്‌തിഗത വിഭാഗത്തില്‍ ഉറച്ച വെങ്കലം നഷ്‌ടമാക്കിയത്‌.

പുരുഷന്മാരുടെ സ്‌നൂക്കര്‍ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ആദിത്യ മേഹ്‌ത്ത വെങ്കലം സ്വന്തമാക്കി. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സിംഗിള്‍സിന്റെ സെമിയില്‍ കടന്ന ആദിത്യ സെമി പോരാട്ടത്തില്‍ ഹോംഗ്‌കോംഗ്‌ താരം ചുന്‍ മാര്‍ക്കോ ഫു കായോടു 1-4 എന്ന സ്‌കോറിന്‌ തോല്‍ക്കുകയായിരുന്നു. ആദിത്യയും വെങ്കലം നേടിയതോടെ ഗ്വാങ്‌ഷൂ ഗെയിംസില്‍ സ്‌നൂക്കറില്‍ നിന്ന്‌ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി.
======================================================


No comments:

Post a Comment