Sunday, November 21, 2010

യെദിയൂരപ്പയുടെ ഭാവി

യെദിയൂരപ്പയുടെ ഭാവി: ബിജെപി ഗാദ്‌കരിയെ ചുമതലപ്പെടുത്തി
======================================================

ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗാദ്‌കരിയെ ചുമതലപ്പെടുത്തി. തീരുമാനമെടുക്കും മുമ്പ്‌ യെദിയൂരപ്പയുമായി ചര്‍ച്ച നടത്തുമെന്ന്‌ ഗാദ്‌കരി അറിയിച്ചു.

യെദിയൂരപ്പ രാജിവയ്‌ക്കണമെന്നാണ്‌ ബിജെപി നേതാക്കളുടെ നിലപാട്‌ . എന്നാല്‍ തനിക്ക്‌ 120 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ്‌ യെദിയൂരപ്പയുടെ വാദം. തന്നെ സ്‌ഥാനത്തു നിന്നു നീക്കം ചെയ്യാന്‍ തീരുമാനിച്ചാല്‍ നിയമസഭ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.

===============================================

No comments:

Post a Comment